ഹൃദ്രോഗ പരിശോധന ക്യാമ്പ് നടത്തി

കാവുമന്ദത്ത് മെഡിക്കല്‍ ക്യാമ്പ് തരിയോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. ഷിബു ഉദ്ഘാടനം ചെയ്യുന്നു.

കാവുമന്ദം: തരിയോട് പഞ്ചായത്ത് കല്‍പ്പറ്റ ഫാത്തിമ മാതാ ഹൃദയാലയയുടെ സഹകരണത്തോടെ കാവുംമന്ദം കമ്മ്യൂണിറ്റിഹാളില്‍ സൗജന്യ ഹൃദ്രോഗ പരിശോധന ക്യാമ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് വി.ജി. ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സൂന നവീന്‍ അധ്യക്ഷത വഹിച്ചു. ഷമീം പാറക്കണ്ടി, ഷീജ ആന്റണി, ഡോ.റോജേഴ്‌സ്, പുഷ്പ മനോജ്, ജിനീഷ് പൂമറ്റത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles