ആദരം 2022; യുവജന വായനക്കൂട്ടം രൂപീകരിച്ചു

ചീക്കല്ലൂര്‍ ദര്‍ശന ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആദരം 2022 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യുന്നു.

ചീക്കല്ലൂര്‍: ദര്‍ശന ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആദരം 2022 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. എം. ശിവന്‍പിള്ള അധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ 26 വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു. വായനാ വസന്തത്തിന്റെ ഭാഗമായുള്ള യുവജന വായനക്കൂട്ട രൂപീകരണവും നടന്നു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സി അംഗം എ.കെ രാജേഷ്, ലൈബ്രറി കൗണ്‍സില്‍ വൈത്തിരി താലൂക്ക് വൈസ് പ്രസിഡന്റ് എം. ദേവകുമാര്‍, വാര്‍ഡ് മെമ്പര്‍ എ.വി സുജേഷ് കുമാര്‍, അരുണ ആലഞ്ചേരി, വാസുദേവന്‍ ചീക്കല്ലൂര്‍, മിഥുന്‍രാജ്, ബേസില്‍ ബിജു, അനഘ അനില്‍, അജിത്ത്കുമാര്‍, അനന്ത പ്രകാശ്, ടി.വി. സുരേഷ്, പ്രജുല രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles