തൂണിനടിയിലെ മണ്ണ് ഇടിയുന്നു:
കീഞ്ഞുകടവ് – കാക്കത്തോട് തൂക്കുപാലം അപകടാവസ്ഥയില്‍

കീഞ്ഞുകടവ് – കാക്കത്തോട് തൂക്കുപാലത്തിന്റെ തൂണിലെ മണ്ണ് ഇടിഞ്ഞ നിലയില്‍

പനമരം: കാലവര്‍ഷത്തില്‍ പുഴയിലെ വെള്ളം ഉയര്‍ന്ന് തൂണിനടിയിലെ മണ്ണ് ഇടിഞ്ഞതോടെ അപകടാവസ്ഥയിലായി കീഞ്ഞുകടവ് – കാക്കത്തോട് തൂക്കുപാലം. വര്‍ഷാവര്‍ഷങ്ങളില്‍ കാലവര്‍ഷം ശക്തമാകുന്നതോടെ തൂക്കുപാലം കൂടുതല്‍ അപകടാവസ്ഥലാവുകയാണ്. 2018-19 വര്‍ഷത്തെ ശക്തമായ വെള്ളപ്പൊക്കത്തെ തുടര്‍ന്നാണ് തൂക്ക് പാലത്തിന്റെ പുഴയോട് ചേര്‍ന്ന ഭാഗത്തെ തുണിന്റ അരികിലെ മണ്ണുകള്‍ ആദ്യം ഇടിഞ്ഞ് പുഴയോട് ചേര്‍ന്നത്. ഒാരോ വെള്ളപ്പൊക്കം കഴിയുന്തോറും മണ്ണിടിച്ചലിന്റെ വ്യാപ്തി കൂടുകയാണ്. പുഴയരികിനോട് ചേര്‍ന്ന് റോഡുകളും വീടുകളും സ്ഥിതി ചെയ്യുന്നതിനാല്‍ ഇതിന്റെ സുരക്ഷിതത്വവും ഭീഷണിയിലാണ്.
പനമരം പഞ്ചായത്തിലെ 12, 19, 20 എന്നീ വാര്‍ഡുകളെ തമ്മില്‍ ബന്ധിക്കുന്നതാണ് തൂക്ക് പാലം. കാലവര്‍ഷം ശക്തമായാല്‍ ഈ പാലത്തിലൂടെയാണ് വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലേക്ക് പോവുന്നത്. ടൗണിലേക്കുള്ള പ്രധാന വഴിയുമാണ് ഇത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കിഫ്ബി പദ്ധതി വഴി 40000 ലക്ഷം മുടക്കി പാലം പണികഴിപ്പിച്ചത്. ജില്ലയില്‍ ഇത്തരത്തില്‍ വേറെയും പാലങ്ങള്‍ നിര്‍മ്മിച്ചെിരുന്നുവെങ്കിലും ഈ പാലം ഒഴികെ മറ്റുള്ളവ ഉപയോഗശൂന്യമായി കിടക്കുകയാണ്. ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന തൂക്കുപാലം അപകടാവസ്ഥയിലായത് ആശങ്കകള്‍ക്കിടയാക്കുന്നുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles