യൂത്ത് ലീഗ് പ്രയാണം കാമ്പയിന്‍ നാളെ സമാപിക്കും

മാനന്തവാടി: മുസ്‌ലിം യൂത്ത്‌ലീഗ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നിവരുന്ന പ്രയാണം കാമ്പയിന്‍ ചൊവ്വാഴ്ച സമാപിക്കും. 2021 നവംബര്‍ നാലിനു പനമരം ടൗണില്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തകാമ്പയിനാണ് നാളെ സമാപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പരിപാടികള്‍ അമ്പുകുത്തി ഹാളില്‍(സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നഗര്‍) രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചു വരെ നടക്കുമെന്നു യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് ഹാരിസ് കാട്ടിക്കുളം, കബീര്‍ മാനന്തവാടി, അസീസ് വെള്ളമുണ്ട, മുസ്തഫ പാണ്ടിക്കടവ് എന്നിവര്‍ അറിയിച്ചു. സമാപന സമ്മേളനം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് ഉദ്ഘാടനം ചെയ്യും. മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാനും സംസ്ഥാന യൂത്ത് വൈസ് പ്രസിഡന്റ് മുജീബ് കാടേരി, അബൂട്ടി ശിവപുരം, ഹരിത സംസ്ഥാന പ്രസിഡന്റ് ആയിഷ ഭാനു തുടങ്ങിയവര്‍ പങ്കെടുക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles