എംഡിഎംഎ മയക്കുമരുന്നുമായി യുവാവ് പിടിയില്‍

കാട്ടിക്കുളം: മാനന്തവാടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ പി.ബി ബില്‍ജിത്തും സംഘവും കാട്ടിക്കുളം രണ്ടാം ഗേറ്റിന് സമീപം നടത്തിയ വാഹന പരിശോധനയില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി വന്ന യുവാവിനെ പിടികൂടി. ബംഗളൂര്‍ ബങ്കാരി സ്വദേശി ബസവരാജ് എച്ച്.എസ് (24) ആണ് പിടിയിലായത്. ഇയാളുടെ കയ്യില്‍ നിന്നും 0.24 ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിജേഷ് കുമാര്‍, ജെയ്‌മോന്‍ എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles