വ്യത്യസ്തയിനം വാഴക്കൃഷിക്ക് തുടക്കം കുറിച്ച് എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍

എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളുടെ വാഴക്കൃഷി ഉദ്ഘാടനം
എസ്.എം.സി ചെയര്‍മാന്‍ ടി.കെ സുഭഗന്‍ നിര്‍വഹിക്കുന്നു.

വടുവഞ്ചാല്‍: മധുരോദ്യാനത്തിന്റെ ഭാഗമായി വടുവഞ്ചാല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍ നാടന്‍ വാഴക്കൃഷി
തുടങ്ങി. സ്വന്തം വീടുകളില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും ശേഖരിച്ച വ്യത്യസ്തയിനം വാഴകളാണ് കൃഷി ചെയ്യുന്നത്. ഞാലി പൂവന്‍, വയനാടന്‍ പൂവന്‍, മൈസൂര്‍ പൂവന്‍, മെഴുകുതിരി പൂവന്‍, സാമ്പ്രാണി മൊന്തന്‍, കുന്നന്‍, ഗ്രോമിഷന്‍, റോബസ്റ്റ, ചെങ്കദളി, വെള്ളക്കദളി, അമ്പലക്കദളി, ചാരക്കദളി തുടങ്ങിയ വിവിധയിനം വാഴ തൈകളും നട്ടുപിടിപ്പിച്ചു. കൂടുതല്‍ വ്യത്യസ്ഥമായ ഇനങ്ങള്‍ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇവര്‍. തുടര്‍ന്ന് നാടന്‍ വാഴകളെ കുറിച്ച് കൈപ്പുസ്തകവും തയ്യാറാക്കും. എസ്.എം.സി ചെയര്‍മാന്‍ ടി.കെ സുഭഗന്‍ വാഴതൈ നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസറായ സുഭാഷ്, അധ്യാപകനായ മുജീബ് റഹ്‌മാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles