ഇന്നത്തെ വായന നാളത്തേക്കുള്ള മുതല്‍ക്കൂട്ട്; ഒ.ആര്‍ കേളു എം.എല്‍.എ

ദേശീയ വായന മാസാചരണത്തിന്റെ സമാപന സമ്മേളനം ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി: ഇന്നത്തെ വായന നാളത്തേക്കുള്ള മുതല്‍ക്കൂട്ടാണെന്ന് ഒ.ആര്‍ കേളു എം.എല്‍.എ അഭിപ്രായപ്പെട്ടു. പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലയില്‍ ഉടനീളം നടത്തിവന്ന ദേശീയ വായന മാസാചരണത്തിന്റെ സമാപന സമ്മേളനം തൃശ്ശിലേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ വയനാട് ജില്ലാ ചെയര്‍മാന്‍ എ. പ്രഭാകരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയഭാരതി പി.എന്‍ പണിക്കര്‍ വായന കോര്‍ണര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.എന്‍ സുശീല ലഹരിവിരുദ്ധ സൈന്യം ഉദ്ഘാടനം ചെയ്തു. എസ്എസ്എല്‍സി, പ്ലസ്ടു വിജയികളെയും, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തകരെയും ചടങ്ങില്‍ ആദരിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വിമല, തിരുനെല്ലി വാര്‍ഡ് മെമ്പര്‍ കെ.ജി ജയ, പ്രിന്‍സിപ്പല്‍ എ.പി ഷീജ, ഹെഡ്മാസ്റ്റര്‍ കെ.കെ. സുരേഷ് കുമാര്‍, നടനും പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ ജോയിന്‍ സെക്രട്ടറിയുമായ ജോസ് കിഴക്കേല്‍, ഡ്രീം വയനാട് കോര്‍ഡിനേറ്റര്‍ സിറില്‍ ജിയോ ജേക്കബ്, പി.എസ് സീന എന്നിവര്‍ സംസാരിച്ചു. പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി അര്‍ജുന്‍ പി. ജോര്‍ജ് വായന മാസാചരണത്തിന്റെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജോബി തോമസ്, എന്‍.പി അബിന്‍, കെ.എസ് വിപിന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles