സര്‍ക്കാര്‍ ഇടനിലക്കാരന്റെ റോള്‍ അവസാനിപ്പിക്കണം: പി.പി ആലി

എന്‍.ജി.ഒ അസോസിയേഷന്‍ കലക്ടറേറ്റില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.പി ആലി ഉദ്ഘാടനം ചെയ്യുന്നു

കല്‍പറ്റ: മെഡിസെപ്പ് പദ്ധതിയില്‍ ഇടതു സര്‍ക്കാര്‍ ഇടനിലക്കാരന്റെ റോള്‍ അവസാനിപ്പിച്ച് കാര്യക്ഷമമായി ഇടപെടണമെന്നും കൂടുതല്‍ ആശുപത്രികളെ എം.പാനല്‍ ചെയ്ത് ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഉപകാരപ്രദമാകുന്ന സേവനങ്ങള്‍ ലഭ്യമാകുന്നുവെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തുണമെന്നും കേരള എന്‍.ജി.ഒ അസോസിയേഷന്റെ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.പി. ആലി പറഞ്ഞു. സര്‍ക്കാര്‍ വിഹിതം ഉറപ്പാക്കുക, മികച്ച ചികിത്സാ സൗകര്യങ്ങളുള്ള ആശുപത്രികള്‍ എം പാനല്‍ ചെയ്യുക, മെഡിക്കല്‍ റീ ഇമ്പേഴ്സ്മെന്റ് നിലനിര്‍ത്തുക, എല്ലാ രോഗങ്ങള്‍ക്കും ചികിത്സ ഉറപ്പു വരുത്തുക, മെഡിസെപ്പിന് ഓപ്ഷന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടായിരുന്നു എന്‍.ജി.ഒ അസോസിയേഷന്‍ കളക്ടറേറ്റിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തിയത്. ജില്ലാ പ്രസിഡന്റ് മോബിഷ് പി തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ കെ.ടി.ഷാജി, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ വി.ആര്‍.ജയപ്രകാശ്, ഇ.എസ് ബെന്നി, പി. രാധാകൃഷ്ണപിള്ള, ആര്‍ ഗ്ലോറിന്‍ സെക്വീര, സി.കെ.ജിതേഷ്, സി.ആര്‍.അഭിജിത്ത്, ഇ.വി.ജയന്‍, വി.ജി.ജഗദന്‍, റോബിന്‍സണ്‍ ദേവസ്സി, എം.നസീമ തുടങ്ങിയവര്‍ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് എ.സുഭാഷ്, കെ.പി.പ്രതീപ, കെ.എം.ഏലിയാസ്, വി.ജെ.ജിന്‍സ്, ജോസ് പീയുസ്, ശ്രീജിത്ത് കുമാര്‍, പി.സെല്‍ജി, കെ.ബിജുല,വി. ജയ പ്രസാദ്, ഇ. സിബി ജോസഫ് നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles