അന്താരാഷ്ട്ര തലത്തില്‍ പ്രബോധനം നടത്താന്‍ വിദ്യാര്‍ത്ഥികള്‍ പരിശീലനം നേടണം: ഡോ.ബഹാഉദ്ധീന്‍ മുഹമ്മദ് നദ്വി

വാകേരി ശിഹാബ് തങ്ങള്‍ ഇസ്ലാമിക് അക്കാദമിയില്‍ സംഘടിപ്പിച്ച വെയ്ക് അപ് -22 അക്കാദമി സെഷന്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ഉദ്ഘാടനം ചെയ്യുന്നു

വാകേരി: അന്താരാഷ്ട്ര തലത്തില്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനുള്ള പരിശീലനം വിദ്യാര്‍ത്ഥികള്‍ പഠനകാലയളവില്‍ നേടണമെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗവും ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറുമായ ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്വി പറഞ്ഞു. വാകേരി ശിഹാബ് തങ്ങള്‍ ഇസ്ലാമിക് അക്കാദമിയില്‍ സംഘടിപ്പിച്ച വെയ്ക് അപ്പ്-22 അക്കാദമിക് സെഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ അഞ്ച് വന്‍കരകളില്‍ പ്രബോധന പ്രവര്‍ത്തനങ്ങളുമായി ഹുദവികള്‍ സജീവമാണ്. വിവിധ പ്രദേശങ്ങളിലെ പ്രാദേശിക ഭാഷകള്‍ പോലും പഠിച്ച് പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഹുദവികള്‍ക്ക് സാധിക്കുന്നുണ്ടെന്നും ആ മാതൃകക്ക് തുടര്‍ച്ചകള്‍ ഉണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈസ് പ്രസിഡന്റ് കെ.എ നാസര്‍ മൗലവി അധ്യക്ഷനായി. ഖത്തര്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് എ.വി അബൂബക്കര്‍ അല്‍ ഖാസിമി മുഖ്യാതിഥിയായിരുന്നു. സുന്നീ മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി യു.മുഹമ്മദ് ശാഫി ഹാജി മുഖ്യപ്രഭാഷണം നടത്തി. സി.എച്ച് ത്വയ്യിബ് ഫൈസി,അബൂ ശമ്മാസ് മൗലവി ഈരാറ്റുപേട്ട, കെ.സി മുഹമ്മദ് ബാഖവി,എ.കെ ആലിപ്പറമ്പ്,പി.സി ഉമര്‍ മൗലവി,അബ്ദുല്‍ കരീം ഫൈസി,റിയാസ് ഹുദവി,റഫീഖ് ഹുദവി,അനീസ് വാഫി,നൗശാദ് മൗലവി,ജാഫര്‍ ദാരിമി പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് ദാരിമി വാകേരി സ്വാഗതവും ജഅ്ഫര്‍ ഹൈതമി നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles