വയനാടിന്റെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കണം; എന്‍.സി.പി വയനാട് ജില്ലാ കമ്മിറ്റി

വയനാടിന്റെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കണം; എന്‍.സി.പി വയനാട് ജില്ലാ കമ്മിറ്റി.

കല്‍പ്പറ്റ: കാലവര്‍ഷക്കെടുതിയും, കാട്ടുമൃഗശല്യങ്ങളും, കാര്‍ഷികവിള നാശങ്ങളും, പന്നി പനിയും ബാധിച്ച് പ്രതിസന്ധിയിലായ കര്‍ഷകരെയും സാധാരണക്കാരെയും സഹായിക്കുവാന്‍ വയനാട് ജില്ലയില്‍ പ്രധാനപ്പെട്ട വകുപ്പുകള്‍ യോഗം ചേര്‍ന്ന് നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിക്കുകയും, ഇക്കാരണത്താല്‍ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാര തുക ഉടന്‍ വിതരണം ചെയ്യുവാന്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് എന്‍സിപി വയനാട് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി റസാഖ് മൗലവി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജില്ലാ നേതാക്കളായ സി.എം ശിവരാമന്‍, കെ.പി ദാമോദരന്‍, പി. അശോക് കുമാര്‍, അഷറഫ് പൊയില്‍, കെ.ബി പ്രേമാനന്ദന്‍, വന്ദന ഷാജു, അനൂപ് ജോജോ, അഡ്വ: എം. ശ്രീകുമാര്‍, അഡ്വ: കെ.യു ബേബി, ഷിംജിത്ത് പീറ്റര്‍, ഒ.എസ് ശ്രീജിത്ത്, ജോണി കൈതമറ്റം, ബേബി പെരുമ്പില്‍, എ.പി ഷാബു, പി.ടി ശശി, ജോഷി ജോസഫ്, പി. സദാനന്ദന്‍, സി.ടി നളിനാഷന്‍, ഷൈജു വി. കൃഷ്ണന്‍, കെ. മുഹമ്മദലി, കെ.സി സ്റ്റീഫന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

0Shares

One thought on “വയനാടിന്റെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കണം; എന്‍.സി.പി വയനാട് ജില്ലാ കമ്മിറ്റി

  1. വയനാടിന്റ പ്രശ്നങ്ങൾ എന്താണ് എന്ന് സൂചനയില്ല. ഒട്ടേറെ വിഷയം ഉണ്ടായിട്ടും അത് ഫോക്കസ് ചെയ്തില്ല.

Leave a Reply

Your email address will not be published.

Social profiles