ബഫര്‍ സോണ്‍: കര്‍ഷകരുടെ ആശങ്ക അകറ്റണം- നന്മ

നന്മ ജില്ലാ സമ്മേളനം ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി.കെ. രമേഷ് ഉദ്ഘാടനം ചെയ്യുന്നു.

ബത്തേരി: ജനവാസ കേന്ദ്രങ്ങളെ ബഫര്‍ സോണ്‍ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നും, സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്നും
മലയാള കലാകാരന്മാരുടെ ദേശീയ സംഘടന നന്മ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആസ്ഥാനങ്ങളിലും കലാകാരന്മാര്‍ക്ക് കലാവതരണത്തിനുള്ള കലാഗ്രാമങ്ങള്‍ തുടങ്ങണമെന്നും, കലാകാര ക്ഷേമനിധി പെന്‍ഷന്‍ തുക 5000 രൂപ ആക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.വി. സ്റ്റാനി അധ്യക്ഷത വഹിച്ചു. ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി.കെ. രമേഷ് ഉദ്ഘാടനം ചെയ്തു. പി.കെ. സത്താര്‍, ലോട്ടറി ക്ഷേമനിധി സംസ്ഥാന ചെയര്‍മാന്‍ പി.ആര്‍. ജയപ്രകാശ്, നന്മ സംസ്ഥാന വൈസ് പ്രസിഡന്റ് വില്‍സണ്‍ സാമുവല്‍, കലാമണ്ഡലം സത്യവൃതന്‍, പ്രദീപ് ഗോപാല്‍, എ.കെ. പ്രമോദ്, എസ്. ചിത്രകുമാര്‍, അരവിന്ദന്‍ മങ്ങാട്, വിശാലാക്ഷി ചന്ദ്രന്‍, വിനയകുമാര്‍ അഴിപ്പുറത്ത് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍; കെ.വി. സ്റ്റാനി (പ്രസിഡന്റ്), എ.കെ. പ്രമോദ് (സെക്രട്ടറി), എസ്. ചിത്രകുമാര്‍ (ട്രഷറര്‍), കെ. ദാസ്, അരവിന്ദന്‍ മങ്ങാട്, മോഹനന്‍, റെസി ഷാജി ദാസ് (വൈസ് പ്രസിഡന്റുമാര്‍), ടി.ഐ. ജയിംസ്, ശശി താഴത്തുവയല്‍, വിനയകുമാര്‍ അഴിപ്പുറത്ത്, വിശാലാക്ഷി ചന്ദ്രന്‍ (ജോ. സെക്രട്ടറിമാര്‍).

0Shares

Leave a Reply

Your email address will not be published.

Social profiles