ഡോ. എ.പി.ജെ അബ്ദുല്‍ കലാം അനുസ്മരണം നടത്തി

ഡോ. എ.പി.ജെ അബ്ദുല്‍ കലാമിന്റെ ഫോട്ടോ സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് വി. ഉണ്ണികൃഷ്ണന്‍ അനാച്ഛാദനം ചെയ്യുന്നു.

വെള്ളാര്‍മല: ഡോ. എ.പി.ജെ അബ്ദുല്‍ കലാമിന്റെ ഓര്‍മ്മ ദിനാചരണത്തോടനുബന്ധിച്ച് വെള്ളാര്‍മല ഗവണ്‍മെന്റ് വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഫോട്ടോ അനാച്ഛാദനവും, അനുസ്മരണവും നടത്തി. സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് വി. ഉണ്ണികൃഷ്ണന്‍ ഫോട്ടോ അനാച്ഛാദനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി അനീഷ് ശങ്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങില്‍ മുഴുവന്‍ അധ്യാപകരും, വിദ്യാര്‍ത്ഥികളും പങ്കെടുത്തു. അധ്യാപകരായ ജസീം, മഹബൂബ് റാസി, സുനജ സജിത, നിജില്‍, ഷബ്‌ന എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles