തൊള്ളായിരം കണ്ടിയിലേക്കുള്ള വിലക്ക് നീക്കി

കല്‍പറ്റ: മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിനോദസഞ്ചാര കേന്ദ്രമായ തൊള്ളായിരം കണ്ടിയില്‍ സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് പിന്‍വലിച്ചതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കനത്ത മഴയെ തുടര്‍ന്നാണ് കേന്ദ്രത്തിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. നിലവില്‍ മഴയ്ക്ക് ശമനം വന്നതിനാലും വരും ദിവസങ്ങളില്‍ മഴ മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടില്ലാത്തതുമായ സാഹചര്യത്തിലുമാണ് വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് പ്രവേശനാനുമതി നല്‍കിയത്.

0Shares

One thought on “തൊള്ളായിരം കണ്ടിയിലേക്കുള്ള വിലക്ക് നീക്കി

  1. 900 കണ്ടി ഒരു paid news ന്റെ സ്വഭാവം. ഉണ്ടല്ലോ 😄

Leave a Reply

Your email address will not be published.

Social profiles