മാനദണ്ഡങ്ങള്‍ പാലിക്കാത്ത കാറ്ററിംഗ് യൂനിറ്റുകള്‍ക്കെതിരേ നടപടിയെടുക്കണമെന്ന്

കാറ്ററിംഗ് അസോസിയേഷന്‍ ജില്ലാ സമ്മേളനം കല്‍പറ്റയില്‍ സംസ്ഥാന പ്രസിഡന്റ് പ്രിന്‍സ് ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കാറ്ററിംഗ് യൂനിറ്റുകള്‍ക്കെതിരേ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നു ഓള്‍ കേരള കാറ്ററിംഗ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. അസംസ്‌കൃത ഭക്ഷ്യവസ്തുക്കളുടെ ജിഎസ്ടി പിന്‍വലിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. സംസ്ഥാന പ്രസിഡന്റ് പ്രിന്‍സ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.എന്‍. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.സി. ജയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു ബാദുഷ കടലുണ്ടി, ടി.കെ. രാധാകൃഷ്ണന്‍, ഷാഹുല്‍ ഹമീദ്, സുരേഷ് ഇ. നായര്‍, ഖാജ ഹുസൈന്‍, ടി. ഷിജിത്ത് കുമാര്‍, സുല്‍ഫിക്കര്‍ കല്‍പറ്റ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles