രാജ്യത്തിന്റെ നിലനില്‍പ്പിനു കോണ്‍ഗ്രസിന്റെ ശക്തീകരണം അനിവാര്യം-കെ.എല്‍.പൗലോസ്

ഇന്ധനവിലക്കയറ്റത്തിനെതിരെ താന്നിത്തെുരുവില്‍ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി സംഘടിപ്പിച്ച സമരം കെ.പി.സി.സി നിര്‍വാഹക സമിതിയംഗം കെ.എല്‍.പൗലോസ് ഉദ്ഘാടനം ചെയ്യുന്നു.

പുല്‍പള്ളി-ജനാധിപത്യ രാജ്യമായി ഇന്ത്യ നിലനില്‍ക്കുന്നതിനു കോണ്‍ഗ്രസിന്റെ ശക്തീകരണം അനിവാര്യമാണെന്നു കെ.പി.സി.സി നിര്‍വാഹക സമിതിയംഗം കെ.എല്‍.പൗലോസ്. ഇന്ധന വില വര്‍ധനവിനെതിരെ താന്നിത്തെരുവില്‍ പാര്‍ട്ടി ബൂത്ത് കമ്മിറ്റി സംഘടിപ്പിച്ച സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെ പ്രാധാന്യം ബി.ജെ.പിക്കുപോലും ബോധ്യപ്പെട്ടു. കോണ്‍ഗ്രസ് ശക്തമായി നിലനില്‍ക്കേണ്ടതു രാജ്യത്തിന് ആവശ്യമാണെന്നു ബി.ജെ.പി നേതാവും കേന്ദ്ര ഗതാഗത മന്ത്രിയുമായ നിതില്‍ ഗഡ്ഗരി പരസ്യമായി പറഞ്ഞു. കോണ്‍ഗ്രസ് മുക്ത ഭാരതമാണ് ലക്ഷ്യമെന്ന് പ്രഖ്യാപിക്കുകയും അതിനായി എല്ലാ കുത്സിത മാര്‍ഗങ്ങളും സ്വീകരിക്കുകയും ചെയ്ത പാര്‍ട്ടയാണ് ബി.ജെ.പി. വര്‍ഗീയ-വിഭാഗീയ പ്രചാരണങ്ങള്‍ വഴിയും കണക്കില്ലാതെ പണമൊഴുക്കിയും തെരഞ്ഞെടുപ്പുകളില്‍ ജയിക്കാന്‍ ബി.ജെ.പി കിണഞ്ഞുശ്രമിച്ചു. ജയിക്കാന്‍ പറ്റാത്തിടങ്ങളില്‍ മറ്റു പാര്‍ട്ടികളിലെ എം.എല്‍എമാരെ ഭീഷണിപ്പെടുത്തിയും കോടികള്‍ മുടക്കി വിലയ്ക്കു വാങ്ങിയും ഭരണത്തില്‍ വന്നു. സ്വാഭാവികമായും കോണ്‍ഗ്രസിനു താല്‍കാലിക ക്ഷീണം സംഭവിച്ചു. എന്നാല്‍ രാജ്യത്തിന്റെ സ്ഥിതി അപകടകരമായ അവസ്ഥയിലെത്തി. എല്ലാ വിഭാഗീയ-വര്‍ഗീയ ശക്തികളും രാജ്യഭദ്രതയെ തകര്‍ക്കുന്ന നിലയിലെത്തിയിരിക്കയാണ്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ പ്രാധാന്യത്തെക്കുറിച്ചു ബി.ജെ.പി പറയേണ്ടിവന്നത്. ഇന്ധന വില വര്‍ധന രാജ്യത്തു ജനജീവിതം ദുസ്സഹമാക്കിയെന്നും പൗലോസ് പറഞ്ഞു. ബൂത്ത് പ്രസിഡന്റ് പാപ്പച്ചന്‍ അധ്യക്ഷത വഹിച്ചു. ഡി. സി.സി സെക്രട്ടറി എന്‍.യു.ഉലഹന്നാന്‍, സണ്ണി തോമസ്, ഷിബു തേന്‍കുന്നേന്‍, വിത്സന്‍ പറഞ്ഞായി, വര്‍ഗീസ്, മാത്യു ഉണ്ടശാന്‍പറമ്പില്‍, ജോയി പുളിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Social profiles