മുട്ടില്‍ മരം കൊള്ള: അറസ്റ്റിലായ മുന്‍ വില്ലേജ് സ്‌പെഷ്യല്‍ ഓഫീസര്‍ക്കു ജാമ്യം

കല്‍പറ്റ: വയനാട്ടിലെ മുട്ടില്‍ സൗത്ത് വില്ലേജില്‍ നടന്ന മരംകൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ വില്ലേജ് മുന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ കെ.ഒ. സിന്ധുവിനെ(49) അന്വേഷണ സംഘം അറസ്റ്റു ചെയ്തു. ഹൈക്കോടതി നിര്‍ദേശ പ്രകാരം കേസ് അന്വേഷണ ഉദ്യോഗസ്ഥന്‍ സുല്‍ത്താന്‍ ബത്തേരി ഡിവൈഎസ്പി വി.വി.ബെന്നി മുമ്പാകെ ഹാജരായ സിന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സുല്‍ത്താന്‍ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ല്‌സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജാരാക്കിയ ഇവര്‍ക്ക് ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ബാലരാമപുരം സ്വദേശിനിയാണ് സിന്ധു. കേസില്‍ പ്രതിയാക്കിയതോടെ ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളി. വീണ്ടും ഹൈക്കോടതിയെ സമീപിച്ചപ്പോഴായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശം. കേസില്‍ മുട്ടില്‍ സൗത്ത് വില്ലേജ് ഓഫീസര്‍ കെ.കെ. അജി (52) കഴിഞ്ഞ മെയില്‍ അറസ്റ്റിലായിരുന്നു.

0Shares

One thought on “മുട്ടില്‍ മരം കൊള്ള: അറസ്റ്റിലായ മുന്‍ വില്ലേജ് സ്‌പെഷ്യല്‍ ഓഫീസര്‍ക്കു ജാമ്യം

  1. സജി കഴിഞ്ഞ. മെയിൽ നിറഞ്ഞിരുന്നു. എന്ന് പറഞ്ഞാൽ എന്താണ്. വില്ലേജ് ഓഫീസർ. ആണ് സജി.

Leave a Reply

Your email address will not be published.

Social profiles