ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം; കേരള മുസ്ലിം ജമാഅത്ത് കലക്ടറേറ്റ് മാര്‍ച്ച് ശനിയാഴ്ച

കല്‍പറ്റ: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കാറിടിച്ച് മരിച്ച കേസില്‍ വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച നടപടിയില്‍ പ്രതിഷേധിച്ച് കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച കലക്ട്രേറ്റ് മാര്‍ച്ച് നടത്തും. കേരള മുസ്ലീം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ.ഒ അഹ്‌മദ്കുട്ടി ബാഖവി, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് സഖാഫി പുറ്റാട്, മുസ്ലീം ജമാഅത്ത് ജില്ലാ സെക്രട്ടറി കെ.എസ്. മുഹമ്മദ് സഖാഫി, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി ലത്തീഫ് കാക്കവയല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണിത്.
രാവിലെ 10ന് കല്‍പറ്റ ട്രാഫിക് ജംഗ്ഷനില്‍ മാര്‍ച്ച് ആരംഭിക്കും. എസ്.വൈ.എസ്, എസ്.എസ്.എഫ് പ്രവര്‍ത്തകരും മാര്‍ച്ചില്‍ അണിചേരും. കെ.ഒ അഹമദുകുട്ടി ബാഖവി, വി.എസ്.കെ തങ്ങള്‍. കെ.എസ് മുഹമ്മദ് സഖാഫി, നൗശാദ് കണ്ണോത്ത്മല, മുഹമ്മദലി സഖാഫി പുറ്റാട്, സഈദ് ഇര്‍ഫാനി, നൗഫല്‍ പിലാക്കാവ്, പി. ഉസ്മാന്‍ മൗലവി, അലവി സഅദി റിപ്പണ്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കും. കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ശറഫുദീന്‍ അഞ്ചാംപീടിക മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ അധികാരമുള്ള കലക്ടറായി കൊലക്കേസ് പ്രതിയായ ശ്രീരാമിനെ നിയമിച്ചതിനെതിരെ കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശക്തമായ പ്രക്ഷോഭ പരിപാടികളുടെ ഭാഗമായാണ് കലക്ടറേറ്റ് മാര്‍ച്ച്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് മാര്‍ച്ചും മറ്റു ജില്ലകളില്‍ കലക്ടറേറ്റ് മാര്‍ച്ചുമാണ് നടക്കുന്നത്. നിയമനം കേസ് അട്ടിമറിക്കുന്നതിന്റെ ഭാഗമാണെന്ന് സംശയിക്കണം. ഈ പശ്ചാത്തലത്തിലാണ് സുന്നി സംഘടനകള്‍ പ്രക്ഷോഭത്തിനിറങ്ങിയത്. സര്‍ക്കാര്‍ തീരുമാനം അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് കേരള മുസ്ലീം ജമാഅത്ത് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ എന്നിവര്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles