പുനര്‍നിര്‍മാണം: വിവാദം ഒഴിയാതെ കുറിച്യര്‍മല സ്‌കൂള്‍

വൈത്തിരി: കുറിച്യര്‍മല ഗവ.എല്‍പി. സ്‌കൂള്‍ കെട്ടിടം പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട വിവാദം ഒഴിയുന്നില്ല. സേട്ടുകുന്ന് എട്ടേക്കറില്‍ കണ്ടെത്തിയ സ്ഥലം നിര്‍മാണത്തിന് യോജ്യമാണോയെന്ന് വ്യക്തത വരുത്തുന്നതിനു പഞ്ചായത്ത് സെക്രട്ടറി ജില്ലാ കളക്ടര്‍ക്കു കത്ത് നല്‍കിയതോടെയാണ് പുതിയ വിവാദം. സ്ഥലം പരിശോധിച്ച് നിര്‍മാണത്തിനു യോജിച്ചതെന്നു കണ്ടെത്തി തുക അനുവദിച്ചശേഷം സെക്രട്ടറി സ്പഷ്ടീകരണം ആവശ്യപ്പെട്ടത് എന്തിനെന്ന ചോദ്യവുമായി രക്ഷിതാക്കളും നാട്ടുകാരും രംഗത്തുണ്ട്. നാലു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് സ്‌കൂള്‍ കെട്ടിടം പണിയാന്‍ ഇക്കഴിഞ്ഞ ജൂണില്‍ 49,66,694 രൂപ അനുവദിച്ചത്. 2018 ഓഗസ്റ്റ് ഒമ്പതിലെ ഉരുള്‍പൊട്ടലാണ് കുറിച്യര്‍മല സ്‌കൂള്‍ കല്ലും മണ്ണും നിറഞ്ഞ് ഉപയോഗശൂന്യമായത്. വേറെ സ്ഥലം കണ്ടെത്തി കെട്ടിടം നിര്‍മിക്കുന്നതിനു നീക്കം അക്കൊല്ലം തന്നെ തുടങ്ങിയതാണ്. 2018 മുതല്‍ മേല്‍മുറി മദ്രസ കെട്ടിടത്തിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്.

0Shares

Leave a Reply

Your email address will not be published.

Social profiles