ആഫ്രിക്കന്‍ പന്നിപ്പനി പടര്‍ന്നതു മനുഷ്യരിലൂടെയെന്നു നിഗമനം

കല്‍പറ്റ: മാനന്തവാടി നഗരസഭയിലെ കണിയരാത്തെയും തവിഞ്ഞാല്‍ പഞ്ചായത്തിലെ കരിമാനിയിലെയും ഫാമുകളില്‍ ആഫ്രിക്കന്‍ പന്നിപ്പനി പടര്‍ത്തിയതു മനുഷ്യര്‍. വൈറസ് വാഹകരായ ആളുകള്‍ ഫാമുകളില്‍ നടത്തിയ സന്ദര്‍ശനമാണ് പന്നികളിലെ രോഗബാധയ്ക്കു കാരണമെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ അനുമാനം. പന്നികളെ വാങ്ങുന്നതിനും തീറ്റ എത്തിക്കുന്നതിനുമായി ഫാമുകളിലെത്തിയ ആളുകളില്‍ ആരോ വൈറസ് വാഹകനായിരുന്നുവെന്നു കരുതുന്നതായി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരില്‍ ഒരാള്‍ പറഞ്ഞു. രോഗ പ്രതിരോധ നടപടികളുടെ ഭാഗമായി, ഫാമുകളില്‍ പുറമേനിന്നുള്ളവരുടെ സന്ദര്‍ശനം പരമാവധി ഒഴിവാക്കണമെന്നു മൃഗസംരക്ഷണ വകുപ്പ് നിര്‍ദേശം പന്നിക്കര്‍ഷകര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ 500 ഓളം പന്നി ഫാമുകളാണുള്ളത്. നിരവധി കര്‍ഷകരുടെ മുഖ്യ ഉപജീവനമാര്‍ഗമാണ് പന്നിക്കൃഷി. ആഫ്രിക്കന്‍ പന്നിപ്പനിക്കു മരുന്നു കണ്ടുപിടിച്ചിട്ടില്ല. അതിനാല്‍ത്തന്നെ ഫാമുകളില്‍ മനുഷ്യസമ്പര്‍ക്കം പരമാവധി ഒഴിവാക്കുകയാണ് രോഗ പ്രതിരോധത്തിനു ആവശ്യമെന്നു മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ആഫ്രിക്കന്‍ പനി സ്ഥിരീകരിച്ചതും ഇതിനു ഒരു കിലോമീറ്റര്‍ പരിധിയിലും ഉള്ള നാലു ഫാമുകളിലായി 469 പന്നകളെയാണ് റാപിഡ് റെസ്‌പോണ്‍സ് ടീം ദയാവധത്തിനു വിധേയമാക്കിയത്. തവിഞ്ഞാല്‍ കരിമാനിയിലെ സ്വകാര്യ ഫാമില്‍ 350 ഉം മാനന്തവാടി കണിയാരത്തിനടുത്തു മൂന്നു ഫാമുകളിലായി കുഞ്ഞുങ്ങളടക്കം 119 ഉം പന്നികളെയാണ് ദയാവധം ചെയ്തത്.

0Shares

Leave a Reply

Your email address will not be published.

Social profiles