പ്രവാസി കോണ്‍ഗ്രസ് ധര്‍ണ

വയനാട് കലക്ടറേറ്റ് പടിക്കല്‍ പ്രവാസി കോണ്‍ഗ്രസ് ധര്‍ണ ജില്ലാ പ്രസിഡന്റ് കെ.മമ്മൂട്ടി കോമ്പി ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ-പ്രവാസി കോണ്‍ഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തി. 60 വയസ്സ് കഴിഞ്ഞവരെയും പെന്‍ഷന്‍ പദ്ധതി ഗുണഭോക്താക്കളാക്കുക, മിനിമം പെന്‍ഷന്‍ 5,000 രൂപയാക്കുക, കോവിഡ്മൂലം തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനു പദ്ധതികള്‍ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ.
പ്രസിഡന്റ് കെ.മമ്മൂട്ടി കോമ്പി ഉദ്ഘാടനം ചെയ്തു. പി.സി.അസൈനാര്‍ അധ്യക്ഷത വഹിച്ചു. പി.കെ.ഗഫൂര്‍, കെ.എസ്.ജലീല്‍, ഐ. യൂസഫ് ഇസ്മാലി, പി.എ.അബ്ബാസ്, എ.അന്‍സാര്‍, എം.അസീസ്, പി.മമ്മൂട്ടി, എന്‍.ആര്‍.പ്രകാശ്, പി.രാജേഷ്, കെ.ആര്‍.അമല്‍ ശങ്കര്‍, എം.സി.അമല്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Social profiles