വയനാട്ടിലെ വിദ്യാലയങ്ങളില്‍ ദുരന്ത നിവാരണ ക്ലബ് രൂപീകരിക്കുന്നു

വിദ്യാലയങ്ങളിലെ ദുരന്ത നിവാരണ ക്ലബ് രൂപീകരണവുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ എ. ഗീത സംസാരിക്കുന്നു.

കല്‍പ്പറ്റ: സംസ്ഥാനത്തു ആദ്യമായി വയനാട്ടില്‍ എല്ലാ വിദ്യാലയങ്ങളിലും ദുരന്ത നിവാരണ ക്ലബ് രൂപീകരിക്കുന്നു. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളെ അംഗങ്ങളാക്കിയാണ് ക്ലബ് രൂപീകരിക്കുന്നത്. ദുരന്തനിവാരണം, ദുരന്ത പ്രതികരണം തുടങ്ങിയ വിഷയങ്ങളില്‍ കുട്ടികളില്‍ അവബോധം സൃഷ്ടിക്കുക, രക്ഷാപ്രവര്‍ത്തനം, ദുരന്തനിവാരണം എന്നിവയില്‍ സന്നദ്ധ സേവകരെ വളര്‍ത്തിയെടുക്കുക തുടങ്ങിയവ ക്ലബ് രൂപീകരണ ലക്ഷ്യമാണ്.
ഓഗസ്റ്റ് രണ്ടാം വാരത്തോടെ ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും ക്ലബ് പ്രവര്‍ത്തനം തുടങ്ങും. ഒരു വിദ്യാലയത്തില്‍ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തില്‍ 40 കുട്ടികളെയാണ് ക്ലബില്‍ ഉള്‍പ്പെടുത്തുക.
ഒരോ സ്‌കൂളിലും രണ്ട് അധ്യാപകര്‍ക്കായിരിക്കും ക്ലബിന്റെ ചുമതല. ഫീല്‍ഡ് വിസിറ്റിനൊപ്പം ഓരോ മാസവും വിവിധ പരിപാടികള്‍ ക്ലബിന്റെ നേതൃത്വത്തില്‍ നടത്തും. ഡിസാസ്്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി, ജില്ലാ അടിയന്തര കാര്യനിര്‍വഹണ വിഭാഗം, വിദ്യാഭ്യസ ഉപ ഡയറക്ടര്‍, സ്‌കൂള്‍ പ്രധാനധ്യാപകര്‍ തുടങ്ങിയവര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും. വര്‍ഷാവസാനം അംഗങ്ങള്‍ക്ക് ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.

0Shares

Leave a Reply

Your email address will not be published.

Social profiles