ആദിവാസികളുടെ ഭൂമി ജപ്തി ചെയ്യാന്‍ നീക്കം: ബി.ജെ.പി ബാങ്ക് ഉപരോധിച്ചു

കേരളാ ബാങ്ക് വാഴവറ്റ ശാഖാ ഉപരോധ സമരം ബിജെപി കല്‍പറ്റ മണ്ഡലം പ്രസിഡന്റ് ടി.എം സുബീഷ് ഉദ്ഘാടനം ചെയ്യുന്നു

വാഴവറ്റ: ആദിവാസികളുടെ ഭൂമി ജപ്തി ചെയ്യാനുള്ള കേരള ഗ്രാമീണ്‍ ബാങ്ക് നീക്കത്തിനെതിരെ ബി.ജെ.പി ബാങ്ക് ഉപരോധിച്ചു. മുട്ടില്‍ പഞ്ചായത്തിലെ വാഴവറ്റ പ്രദേശത്ത് ആദിവാസികളുടെ ഭൂമിയാണ് കേരള ഗ്രാമീണ്‍ ബാങ്ക് ജപ്തി ചെയ്യാനുള്ള നീക്കം നടത്തിയത്. ഇതിനെതിരെ ബാങ്ക് ഉപരോധിച്ചു കൊണ്ട് ബി.ജെ.പി സമരപ്രഖ്യാപനം നടത്തി. കര്‍ഷക ആത്മഹത്യ മൂലം വലയുന്ന വയനാടില്‍ ആദിവാസികളെ കൂടി ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ബാങ്കിന്റെ നടപടി ഒരുകാരണവശാലും അംഗീകരിക്കാനാവില്ലെന്ന് സമരം ഉദ്ഘാടനം ചെയ്ത് ബി.ജെ.പി കല്‍പറ്റ മണ്ഡലം പ്രസിഡന്റ് ടി.എം സുബീഷ് പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ മോളി ജോസ് അധ്യക്ഷത വഹിച്ചു. പി.ടി വേണു, അരിമുണ്ട സുരേഷ്, ഇ.കെ വേണു, അച്ചപ്പന്‍ പന്നിക്കുഴി സംസാരിച്ചു

0Shares

Leave a Reply

Your email address will not be published.

Social profiles