അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്കു അഞ്ചു വര്‍ഷം തടവ്

കല്‍പറ്റ: അഞ്ചുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്കു അഞ്ചു വര്‍ഷം തടവ്. ഇരുളം കോളേരി മണലില്‍ രതീഷിനെയാണ്(54) കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള പ്രത്യേക കോടതി ജഡ്ജി അനസ് വരിക്കോടന്‍ ശിക്ഷിച്ചത്. 2020ലാണ് കേസിനു ആസ്പദമായ സംഭവം. അക്കാലത്തെ കേണിച്ചിറ എസ്.ഐ കെ.വി. സജിമോനാണ് കേസ് അന്വേഷിച്ചു കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍(ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി) യു.കെ.പ്രിയ ഹാജരായി.

0Shares

Leave a Reply

Your email address will not be published.

Social profiles