നഴ്‌സിംഗ് കോഴ്‌സ് പ്രവേശനത്തിനു അപേക്ഷ ക്ഷണിച്ചു

കല്‍പറ്റ: പനമരം നഴ്‌സിംഗ് സ്‌കൂളില്‍ 2022-23 അധ്യയനവര്‍ഷത്തെ ജനറല്‍ നഴ്‌സിംഗ് കോഴ്‌സില്‍ പ്രവേശനത്തിനു അപേക്ഷ ക്ഷണിച്ചു. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവ പ്രധാന വിഷയമാക്കി 40 ശതമാനം മാര്‍ക്കോടെ പ്ലസ്ടുവോ തത്തുല്യ പരീക്ഷയോ പാസായവര്‍ക്ക് അപേക്ഷിക്കാം. എസ്‌സി-എസ്ടി വിഭാഗത്തിലെ അപേക്ഷകര്‍ക്ക് പാസ് മാര്‍ക്ക് മതി. അപേക്ഷാഫോമും പ്രോസ്‌പെക്ടസും ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 12. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.dhskerala.gov.in. ഫോണ്‍: 04935 222255.

0Shares

Leave a Reply

Your email address will not be published.

Social profiles