യൂത്ത് കോണ്‍ഗ്രസ് പ്രകടനവും യോഗവും നടത്തി

കല്‍പറ്റയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധയോഗം കെപിസിസി ജനറല്‍ സെക്രട്ടറി കെ.കെ. അബ്രഹാം ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗം, വിലക്കയറ്റം, രൂപയുടെ മൂല്യത്തകര്‍ച്ച എന്നിവയില്‍ പ്രതിഷേധിച്ചു യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും യോഗവും നടത്തി. കെപിസിസി ജനറല്‍ സെക്രട്ടറി കെ.കെ. അബ്രഹാം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ജിജോ പൊടിമറ്റത്തില്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സംഷാദ് മരക്കാര്‍ മുഖ്യപ്രഭാഷണം നടത്തി. ഹര്‍ഷല്‍ കോന്നാടന്‍, എബിന്‍ മുട്ടപ്പള്ളി, ഡിന്റോ ജോസ്, ഷിജു ഗോപാല്‍, വി.സി. ബിനീഷ്, ഷിന്റോ സ്‌കറിയ, ആല്‍ഫിന്‍ ജയിംസ്, ജസ്വിന്‍ പടിഞ്ഞാറത്തറ, ജിനീഷ് വര്‍ഗീസ്, അന്‍വര്‍ മേപ്പാടി, മുനീര്‍ ഗുപ്ത, വിനോജ് കോട്ടത്തറ, സജീവ് ചോമാടി, ശ്രീജിത്ത് എടപ്പെട്ടി, മുബാരിഷ് എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles