വിജയികളെ അനുമോദിച്ചു

സി.ബി.എസ്.ഇ പരീക്ഷയില്‍ 100 ശതമാനം വിജയം കരസ്ഥമാക്കിയ വെള്ളമുണ്ട ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ അതിഥികള്‍ക്കൊപ്പം

വെള്ളമുണ്ട: സി.ബി.എസ്.ഇ പരീക്ഷയില്‍ 100 ശതമാനം വിജയം കരസ്ഥമാക്കിയ വെള്ളമുണ്ട ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് അക്കാദമിയിലെ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. പി.ടി.എ പ്രസിഡന്റ് ഇബ്രാഹിം മണിമ അധ്യക്ഷത വഹിച്ചു. ഡബ്ല്യു.എം.ഒ ജനറല്‍ സെക്രട്ടറി എം എ മുഹമ്മദ് ജമാല്‍ ഉദ്ഘാടനം ചെയ്തു. മായന്‍ മണിമ, കെ അഹമ്മദ് മാസ്റ്റര്‍, കെ മമ്മൂട്ടി എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മെമന്റോ നല്‍കി. സ്‌കൂള്‍ ലീഡര്‍ ജോസ്ന പി ജോസഫ്, റജീന റാഫി സംസാരിച്ചു. പ്രിന്‍സിപ്പല്‍ ആയിഷ തബസ്സും സ്വാഗതവും എം. ശശി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles