ചന്ദന മരം മുറിച്ച് കടത്തുന്നതിനടെ രണ്ട് പേര്‍ പിടിയില്‍

സുല്‍ത്താന്‍ ബത്തേരി: ചന്ദന മരം മുറിച്ച് കടത്തുന്നതിനടെ രണ്ട് പേര്‍ പിടിയില്‍. ഇന്നലെ പുലര്‍ച്ചെ 5.30ന്് ബത്തേരി പി.ഡബ്ല്യു.ഡി ഗസ്റ്റ് ഹൗസിനു സമീപത്തെ സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും മുറിച്ച ചന്ദന മരം വാഹനത്തില്‍ കയറ്റുന്നതിനിടെ പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച മലപ്പുറം സ്വദേശികളായ സക്കീര്‍, നാവാസ് എന്നിവരാണ് പിടിയിലായത്. പ്രതികളില്‍ നിന്നും സുമാര്‍ 9 അടി വലുപ്പമുള്ള ചന്ദന തടിയും ചന്ദനതടി മുറിക്കാനുപയോഗിച്ച കൈവാളും കണ്ടെടുത്തു. ബത്തേരി സേറ്റഷന്‍ പരിധിയിലെ മറ്റൊരു ചന്ദന മോഷണ കേസിലും കേണിച്ചിറ പൊലീസ് സേറ്റഷന്‍ പരിധിയിലെ ചന്ദന മോഷണ കേസിലും ഇവര്‍ പ്രതികളാണ്. ബത്തേരി എസ്.ഐ ഷജീമും സംഘവും നൈറ്റ് പട്രോളിംഗ് നടത്തുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്.

0Shares

Leave a Reply

Your email address will not be published.

Social profiles