രക്ഷിതാക്കള്‍ക്ക് അറബി പാഠപുസ്തക പരിശീലനം നല്‍കി

അസംപ്ഷന്‍ എ.യു.പി സ്‌കൂളില്‍ രക്ഷിതാക്കള്‍ക്കായി സംഘടിപ്പിച്ച അറബിപാഠ പുസ്തക പരിശീലനത്തില്‍ അബ്ദുല്‍ ജലീല്‍.പി ക്ലാസെടുക്കുന്നു

സുല്‍ത്താന്‍ ബത്തേരി: പാഠപുസ്തകങ്ങള്‍ എങ്ങിനെ കുട്ടികള്‍ക്ക് ഫലപ്രദമായി കൈകാര്യം ചെയ്യാം എന്നലക്ഷ്യത്തേടെ അസംപ്ഷന്‍ എ.യു.പി സ്‌കൂളിലെ എല്‍.പി ക്ലാസ് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് അറബിപാഠ പുസ്തക പരിശീലനം സംഘടപ്പിച്ചു. അലിഫ് അറബ് ക്ലബ് സംഘടിപ്പിച്ച പരിപാടി കുട്ടികളുടെ പഠന പുരോഗതിയില്‍ കാര്യമായ പുരോഗതി കൈവരിക്കുമെന്ന് രക്ഷിതാക്കള്‍ അഭിപ്രായപ്പെട്ടു. പരിശീലന കളരി ഹെഡ്മാസ്റ്റര്‍ സ്റ്റാന്‍ലി ജേക്കബ് ഉദ്ഘാടനം ചെയ്തു. പരിശീലനത്തിന് അധ്യാപകരായ ആയിശ കെ.എ, അബ്ദുല്‍ ജലീല്‍.പി എന്നിവര്‍ നേതൃത്വം നല്‍കി. എം.പി.ടി.എ അംഗങ്ങളായ സാബിറ, ഫസീല എന്നിവര്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles