കുടിവെള്ള പദ്ധതി ഉദ്ഘാടനം

എടവക മേലേ കാവറ്റ കുടിവെള്ള പദ്ധതി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി: ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ എടവക പഞ്ചായത്തിലെ മേലേ കാവറ്റയില്‍ അഞ്ചു ലക്ഷം രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കുടിവെള്ള പദ്ധതി പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ഇന്ദിര പ്രേമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ. വിജയന്‍, എടവക പഞ്ചായത്ത് അംഗം എം.കെ. ബാബുരാജ്, ഷീല കമലാസനന്‍, നാരായണി, മുഹമ്മദ് ഫൈസല്‍, എ.ഇ. സതീഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles