തെരുവുനാടകവുമായി ബാങ്ക് ജീവനക്കാര്‍

‘വയനാട് ഡിജിറ്റലിലേക്ക്’ പരിപാടിയുടെ ഭാഗമായി ബാങ്ക് ജീവനക്കാര്‍ തെരുവുനാടകം അവതരിപ്പിക്കുന്നു.

കല്‍പറ്റ: അനുദിനം മാറിമറിയുന്ന സാങ്കേതിക ലോകത്തില്‍ ഡിജിറ്റല്‍ സേവനങ്ങള്‍ പരിചയപ്പെടുത്താന്‍ തെരുവുനാടകവുമായി ബാങ്ക് ജീവനക്കാര്‍. ആര്‍ക്കും പ്രാപ്യമാകുന്ന ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ സമഗ്രവും ലളിതവുമായി അവതരിപ്പിക്കുന്നതാണ് തെരുവുനാടകം. ബാങ്ക് ജീവനക്കാര്‍ക്കൊപ്പം സാമ്പത്തിക സാക്ഷരത കൗണ്‍സിലര്‍മാരും ഇതുമായി സഹകരിക്കുന്നുണ്ട്. വയനാട് ഡിജിറ്റലിലേക്ക് പദ്ധതിയുടെ ഭാഗമായി ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ, മുട്ടില്‍, മീനങ്ങാടി, സുല്‍ത്താന്‍ ബത്തേരി, പനമരം, മാനന്തവാടി, പടിഞ്ഞാറത്തറ എന്നിവടങ്ങളില്‍ നാടകം അരങ്ങേറി. കേരള ഗ്രാമീണ്‍ ബാങ്ക് ചീഫ് മാനേജര്‍ അനില്‍കുമാറിന്റേതാണ് രചന. റോബിന്‍ വര്‍ഗീസാണ് സംവിധായകന്‍. ഓഗസ്റ്റ് 15ന് കേരളം രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിംഗ് സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് ജില്ലയില്‍ ‘വയനാട് ഡിജിറ്റലിലേക്ക്’ എന്ന പേരില്‍ ബോധവത്കരണം സംഘടിപ്പിക്കുന്നത്. ജില്ലയിലെ മുഴുവന്‍ ബാങ്ക് അക്കൗണ്ടുകളിലും ഏതെങ്കിലും തരത്തിലുള്ള ഡിജിറ്റല്‍ സേവനം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.

0Shares

Leave a Reply

Your email address will not be published.

Social profiles