മനുഷ്യക്കടത്ത്: പ്രാദേശികതല ജാഗ്രത അനിവാര്യമെന്ന്

മനുഷ്യക്കടത്തുവിരുദ്ധ ദിനത്തോടനുബന്ധിച്ച് തിരുനെല്ലിയില്‍ നടന്ന സെമിനാര്‍ എസ്‌ഐ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

കാട്ടിക്കുളം: ആസൂത്രിതമായി നടത്തുന്ന മനുഷ്യക്കടത്ത് തയുന്നതില്‍ പ്രാദേശിക സമൂഹത്തിന്റെ ജാഗ്രത അനിവാര്യമാണെന്ന് അന്താരാഷ്ട്ര മനുഷ്യക്കടത്തുവിരുദ്ധ ദിനത്തോടനുബന്ധിച്ച് ചൈല്‍ഡ്‌ലൈന്‍, ജ്വാല, ആന്റി ഹ്യൂമന്‍ ട്രാഫിക്കിംഗ് ക്ലബ്, ഇക്വേഷന്‍സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ തിരുനെല്ലിയില്‍ സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. വിവാഹം, ജോലി, പഠനം, സംരക്ഷണ കേന്ദ്രങ്ങള്‍ എന്നിവയുടെ മറവില്‍ ആളുകളെ കടത്തുന്ന നിരവധി സംഭവങ്ങള്‍ അടുത്തകാലത്തും റിപ്പോര്‍ട്ടു ചെയ്തതായി ചൂണ്ടിക്കാട്ടി. തിരുനെല്ലി എസ്‌ഐ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ചൈല്‍ഡ് ലൈന്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റ് ഡയറക്ടര്‍ സി.കെ. ദിനേശന്‍ വിഷയം അവതരിപ്പിച്ചു. അബ്ദുള്‍ ഷെമീര്‍, അഞ്ജു എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles