കനത്ത മഴ: റേഷന്‍ കടയില്‍ വെള്ളംകയറി

മടക്കിമലയിലെ റേഷന്‍കടയില്‍ വെള്ളംകയറിയ നിലയില്‍

മടക്കിമല: ശക്തമായ മഴയില്‍ റേഷന്‍കടയില്‍ വെള്ളംകയറി. മടക്കിമലയിലെ പി. രാജന്റെ റേഷന്‍ കടയിലാണ് ഇന്ന് ഉച്ചക്ക് ശേഷം പെയ്ത മഴയില്‍ വെള്ളംകയറിയത്. ചെളിയും വെള്ളവും കയറി കടയിലെ മുപ്പതോളം അരി, ഗോതമ്പ് ചാക്കുകള്‍ നശിച്ചതായി പി. രാജന്‍ പറഞ്ഞു. കൈനാട്ടി-കമ്പളക്കാട് റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി ഈ പ്രദേശത്ത് ഓവുചാലുകള്‍ നിര്‍മ്മിച്ചിരുന്നു. എന്നാല്‍ നിര്‍മ്മാണത്തിലെ അശാസ്ത്രീയത കാരണം വെള്ളം റേഷന്‍ കടയിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ഇന്നലെ അവധി ദിനമായതിനാല്‍ കട തുറന്നിരുന്നില്ല.

0Shares

Leave a Reply

Your email address will not be published.

Social profiles