‘തോട്ടം തൊഴിലാളികളുടെ വേതനം 700 രൂപയാക്കണം’

വി.യൂസഫ്

കല്‍പറ്റ: തോട്ടം തൊഴിലാളികളുടെ ദിന വേതനം 700 രൂപയാക്കണമെന്നു സിപിഐ കല്‍പറ്റ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. മുട്ടില്‍ വി. ജോര്‍ജ് നഗറില്‍(പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍) സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി ഉദ്ഘാടനം ചെയ്തു. ജയരാജന്‍ കല്‍പറ്റ പതാക ഉയര്‍ത്തി. ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, സംസ്ഥാന സമിതിയംഗം പി.കെ. മൂര്‍ത്തി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ സി.എസ്. സ്റ്റാന്‍ലി, ഇ.ജെ. ബാബു, മറ്റു നേതാക്കളായ ഡോ.അമ്പി ചിറയില്‍, എം.വി. ബാബു എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറിയായി വി. യൂസഫിനെ തെരഞ്ഞെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles