വയനാട്ടില്‍ വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി

കല്‍പറ്റ: വയനാട്ടില്‍ വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. നെന്മേനി പഞ്ചായത്തിലെ ചീരാല്‍ വില്ലേജിലെ പൂളക്കുണ്ടിനടുത്ത സ്വകാര്യ ഫാമിലാണ് പന്നിപ്പനി രോഗം കണ്ടെത്തിയത്. ഫാമില്‍ 200 പന്നികളുണ്ട്. കഴിഞ്ഞ ദിവസം ഇവിടെ മൂന്ന് പന്നികള്‍ ചത്തിരുന്നു. ഇതിനെ തുടര്‍ന്ന് ഫാമിലെ 10 പന്നികളുടെ സാമ്പിള്‍ പരിശോധിച്ചതിലാണ് രണ്ട് പന്നികള്‍ രോഗം കണ്ടെത്തിയത്. രോഗബാധ കണ്ടെത്തിയ സാഹചര്യത്തില്‍ ഇന്ന് ഉച്ചക്ക് ശേഷം റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിച്ച് നാളെ ഫാമിലെ പന്നികളെ ദയാവധത്തിന് വിധേയമാക്കിയേക്കും. രോഗം സ്ഥിരീകരിച്ച ഫാമിന് ഒരു കിലോമീറ്റര്‍ പരിധിയില്‍ ഒരു ചെറുകിട ഫാം കൂടിയുണ്ട്. കഴിഞ്ഞയാഴ്ച മാനന്തവാടിയില്‍ ദക്ഷിണേന്ത്യയിലാദ്യമായി പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles