പൊഴുതനയില്‍ പോസ്റ്റ് കോവിഡ് ക്ലിനിക്ക് പ്രവര്‍ത്തനം തുടങ്ങി

പൊഴുതന കുടുംബാരോഗ്യകേന്ദ്രത്തില്‍ പോസ്റ്റ് കോവിഡ് ക്ലിനിക് വയനാട് ജില്ലാ കലക്ടര്‍ എ.ഗീത ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ-വയനാട്ടിലെ പൊഴുതന കുടുംബാരോഗ്യകേന്ദ്രത്തില്‍ പോസ്റ്റ് കോവിഡ് ക്ലിനിക് പ്രവര്‍ത്തനം തുടങ്ങി. സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പറേഷന്റെ ഏഴു ലക്ഷം രൂപ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ചാണ് ക്ലിനിക് നിര്‍മിച്ചത്.
ജില്ലാ കലക്ടര്‍ എ.ഗീത ഉദ്ഘാടനം ചെയ്തു. പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്‌ന സ്റ്റെഫി അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പറേഷന്‍ ഡയറക്ടര്‍ കെ.വി.പ്രദീപ്കുമാര്‍ മുഖ്യാതിഥിയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍.മണിലാല്‍, ജില്ലാ പഞ്ചായത്ത് മെംമ്പര്‍ എന്‍.സി.പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Social profiles