വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

കല്‍പറ്റ: കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ കര്‍ഷകതൊഴിലാളി കളുടെ മക്കള്‍ക്കുളള 2022 വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ കേരള സ്‌റ്റേറ്റ് സിലബസില്‍ പഠിച്ചവരും ആദ്യചാന്‍സില്‍ എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും 80 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവര്‍ക്കും, പ്ലസ് ടു/ വി.എച്ച്. എസ്.ഇ അവസാന വര്‍ഷ പരീക്ഷയില്‍ 90 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവര്‍ക്കും അപേക്ഷിക്കാം. പരീക്ഷാതിയതിയിലും അപേക്ഷാ തിയതിയിലും അംഗത്തിന് 24 മാസത്തില്‍ കൂടുതല്‍ കുടിശിക ഉണ്ടാകരുത്. ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാഎക്‌സിക്യൂട്ടിവ് ഓഫീസില്‍ ഓഗസ്റ്റ് 31 ന് വൈകിട്ട് 5 വരെ അപേക്ഷ സ്വീകരിക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles