കഞ്ചാവ് കടത്ത്: ബിഹാര്‍ സ്വദേശി അറസ്റ്റില്‍

ബത്തേരി-കേരള ആര്‍.ടി.സി ബസില്‍ കഞ്ചാവ് കടത്തുന്നതിനിടെ ബിഹാര്‍ സ്വദേശി എക്‌സൈസിന്റെ പിടിയിലായി. മുസാഫര്‍പൂര്‍ സ്വദേശി ധീരജ് സഹ്നിയാണ്(24) മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ ഒന്നര കിലോഗ്രാം കഞ്ചാവ് സഹിതം അറസ്റ്റിലായത്. മൈസൂരു-തൃശൂര്‍ ബസിലെ യാത്രക്കാരനായിരുന്നു ഇയാള്‍. ചെക്‌പോസ്റ്റ് ഇന്‍സ്പെക്ടര്‍ എ.പ്രജിത്ത്, എക്‌സൈസ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ എം,കെ.സുനില്‍, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.വി.ഷാജിമോന്‍, കെ.രമേശ്, പി.പി. ശിവന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന.

Leave a Reply

Your email address will not be published.

Social profiles