ശ്രീറാം വെങ്കിട്ടരാമനെ കലക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റണം: വയനാട് പ്രസ്‌ക്ലബ്

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയിമിച്ച നടപടി സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് പ്രസ് ക്ലബ് നടത്തിയ പ്രതിഷേധ സദസ് ടി സിദ്ദിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

കല്‍പറ്റ: മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയിമിച്ച നടപടി സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് പ്രസ് ക്ലബ് പ്രതിഷേധ സദസ് സംഘടിപ്പിച്ചു. ടി സിദ്ദിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
കെ.എം ബഷീറിന് മരണാനന്തര നീതി ലഭ്യമാക്കുന്നതിന് പകരം വീണ്ടും കൊലചെയ്യുന്ന സാഹചര്യമാണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറാക്കിയതിലൂടെ സംഭവിച്ചതെന്ന് എം എല്‍ എ പറഞ്ഞു.
സിവില്‍ സര്‍വീസിന്റെ നീതിശാസ്ത്രമോ മെഡിക്കല്‍ നീതിശാസ്ത്രമോ സാമൂഹിക ഉത്തരവാദിത്തമോ ഈ കുറ്റകൃത്യത്തിന് ശേഷവും അയാള്‍ കാണിച്ചില്ല. മറിച്ച് താന്‍ ചെയ്ത കുറ്റത്തില്‍ ശിക്ഷിക്കപ്പെടാനുള്ള പഴുതുകള്‍ അടക്കുകയായിരുന്നു ശ്രീറാം. അത്തരമൊരാളെ മജിസ്റ്റീരിയല്‍ പദവിയില്‍ നിയമിക്കുന്നത് ഭീതിയുണ്ടാക്കുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാരണത്താല്‍ തന്നെ ശ്രീറാം വെങ്കിട്ടരാമനെ തല്‍സ്ഥാനത്ത് നിന്ന് നീക്കാം ചെയ്യാന്‍ ഭരണകൂടം തയ്യാറാവണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ടി സിദ്ദിഖ് എം.എല്‍.എ ആവശ്യപ്പെട്ടു.
സംഗമത്തില്‍ പ്രസ് ക്ലബ് പ്രസിഡന്റ് എ.എസ് ഗിരീഷ് അധ്യക്ഷത വഹിച്ചു. എം കമല്‍ വിഷയാവതരണം നടത്തി. ഷിന്റോ ജോസഫ്, കെ. മുസ്തഫ, മന്‍സൂര്‍ എ. ഖാദിര്‍, കെ. എ ഹരീഷ്, മിഥുന്‍ സുധാകരന്‍, ഷാമില്‍ അമീന്‍, ഇല്യാസ് പള്ളിയാല്‍ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി നിസാം കെ അബ്ദുല്ല സ്വാഗതവും ട്രഷറര്‍ വി.ആര്‍ രാകേഷ് നന്ദിയും പറഞ്ഞു. പ്രതിഷേധ സംഗമത്തിന് ജിതിന്‍ ജോസ്, നീനു മോഹന്‍, അനീസ് അലി, കെ.എസ് മുസ്തഫ, ശില്‍പ സുകുമാരന്‍, പി.എം കൃഷ്ണകുമാര്‍, ഷമീര്‍ മച്ചിങ്ങല്‍, ഷഫീക് മുണ്ടക്കൈ, ദീപക് മലയമ്മ, ജെയ്‌സണ്‍ കെ തോമസ്, ജിനു നാരായണന്‍, ജിന്‍സ് തോട്ടുങ്കര, വിജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles