റിപ്പണില്‍ മാരകമയക്കുമരുന്നുമായി യുവാവ് പിടിയില്‍

മേപ്പാടി: റിപ്പണ്‍ ടൗണിനു സമീപം മാരകമയക്കുമരുന്നായ എം.ഡി.എം.യുമായി യുവാവ് പിടിയില്‍. റിപ്പണ്‍ തൊണ്ണൂറാംവയല്‍ മൂച്ചി എന്ന മുഹമ്മദ് മുഹ്സിന്‍.പി.കെ (22)യാണ് പിടിയിലായത്. ഇയാളില്‍ നിന്നും വില്പനക്കായി സൂക്ഷിച്ച 3.72 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. പ്രതിയുടെ പേഴ്സില്‍ നിന്നും എം.ഡി.എം.എ ഇടപാട് നടത്തി ശേഖരിച്ച 3200 രൂപയും കണ്ടെത്തി. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണ്. പ്രതിയെ അറസ്റ്റ് ചെയ്ത് എന്‍.ഡി.പി.എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാള്‍ സഞ്ചരിച്ച കെ.എല്‍ 12 എന്‍ 4866 നമ്പര്‍ ബൈക്കും കസ്റ്റഡിയിലെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles