നേന്ത്രവാഴ കര്‍ഷകരുടെ നഷ്ടപരിഹാരം വിതരണം ചെയ്യണം: കര്‍ഷക കോണ്‍ഗ്രസ്

കര്‍ഷക കോണ്‍ഗ്രസ് തൊണ്ടര്‍നാട് മണ്ഡലം കണ്‍വന്‍ഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം ബെന്നി ഉല്‍ഘാടനം ചെയ്തു

തൊണ്ടര്‍നാട്: കാലവര്‍ഷത്തില്‍ നേന്ത്രവാഴ കൃഷി നശിച്ച കര്‍ഷകരുടെ നഷ്ടപരിഹാരതുക ഉടന്‍ വിതരണം ചെയ്യണമെന്ന് കര്‍ഷക കോണ്‍ഗ്രസ് തൊണ്ടര്‍നാട് മണ്ഡലം കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം ബെന്നി ഉല്‍ഘാടനം ചെയ്തു. എം.ടി ജോസഫ് അധ്യക്ഷത വഹിച്ചു. എസ്.എം പ്രമോദ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. പി.എം ടോമി, കെ.ടി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, ജോണ്‍സണ്‍ ഇലവുങ്കല്‍, ജിജി ജോണി, ബൈജു പുത്തന്‍പുരയ്ക്കല്‍, അഷറഫ് കെ.പി, ഷിന്റോ കല്ലിങ്കല്‍, സുകുമാരന്‍ തേറ്റമല സംസാരിച്ചു. ഭാരവാഹികള്‍: ബാബു കെ.വി (പ്രസി), ഡെന്നീസ് പി.ജെ കുഞ്ഞോം, അബ്ദുറഹ്‌മാന്‍ തട്ടായി (വൈസ് പ്രസി), ഷെല്ലി ഫിലിപ്പ്, ഷെബീര്‍, റോയ് പി.ബി, ഷിനോജ് ജോര്‍ജ്, ജിസ് മാത്യു, കുട്ടായി, ശാരദ വഞ്ഞോട് (ജനറല്‍ സെക്രട്ടറിമാര്‍), ഗീത ബാബു (ട്രഷറര്‍).

0Shares

Leave a Reply

Your email address will not be published.

Social profiles