മാനസിക വെല്ലുവിളി നേരിടുന്ന ബാലികയെ
പീഡിപ്പിച്ച കേസില്‍ പ്രതിക്ക് അഞ്ചു വര്‍ഷം തടവ്

കല്‍പറ്റ: മാനസിക വെല്ലുവിളി നേരിടുന്ന പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്കു അഞ്ചു വര്‍ഷം തടവ്. മാനന്തവാടി തൃശിലേരി രണ്ടാംഗേറ്റ് കൂപ്പ് കോളനിയിലെ മാരനെയാണ്(22) കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള പ്രത്യേക കോടതി ജഡ്ജി അനസ് വരിക്കോടന്‍ ശിക്ഷിച്ചത്. 2021ലാണ് കേസിനു ആസ്പദമായ സംഭവം. തിരുനെല്ലി എസ്.ഐയായിരുന്ന പി.എല്‍.ഷൈജുവാണ് കേസ് അന്വേഷിച്ചു കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ (ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി) യു.കെ.പ്രിയ ഹാജരായി.

0Shares

Leave a Reply

Your email address will not be published.

Social profiles