മടക്കിമല – കുതിരക്കുണ്ട് കനാല്‍ റോഡ് തകര്‍ന്നു; യാത്രക്കാര്‍ ദുരിതത്തില്‍

കോട്ടത്തറ: മടക്കിമല – കുതിരക്കുണ്ട് കനാല്‍ റോഡ് തകര്‍ന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം ദുഷ്‌ക്കരമാകുന്നു. ഒന്നര കിലോമീറ്ററോളമുള്ള റോഡില്‍ 10 വര്‍ഷം മുന്‍പ് ടാറിങ്ങ് നടത്തിയ ഭാഗമാണ് ചെറുതും വലുതുമായ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് തകര്‍ന്നിരിക്കുന്നത്. പിന്നീട് എംഎല്‍എ ഫണ്ട് ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്തതാണ് ബാക്കിവരുന്ന റോഡ്. വീതി കുറഞ്ഞ റോഡിലൂടെ ടിപ്പര്‍ ഉള്‍പ്പടെയുള്ള വലിയ വാഹനങ്ങള്‍ സര്‍വ്വീസ് നടത്തുന്നതാണ് റോഡ് തകരാന്‍ പ്രധാന കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles