കാര്‍ പുഴയിലേക്കു മറിഞ്ഞു; യാത്രക്കാരന്‍ രക്ഷപ്പെട്ടു

മക്കിയാടിനു സമീപം പുഴയിലേക്കു മറിഞ്ഞ കാര്‍.

മക്കിയാട്: നിയന്ത്രണംവിട്ട കാര്‍ പുഴയിലേക്കു മറിഞ്ഞു. മക്കിയാട് മരച്ചുവട് വളവില്‍ ബുധനാഴ്ച പകലാണ് അപകടം. കാറില്‍ ഉണ്ടായിരുന്ന തരുവണ കുനിങ്ങാരത്ത് മമ്മു അദ്ഭുതകരമായി രക്ഷപ്പെട്ടു. ബന്ധുവിന്റെ മരണാനന്തരച്ചടങ്ങില്‍ പങ്കെടുക്കുന്നതിനു തരുവണയില്‍നിന്നു കോറോത്തിനു പോകുകയായിരുന്നു മമ്മു. കാറില്‍ മറ്റു യാത്രക്കാര്‍ ഉണ്ടായിരുന്നില്ല.

0Shares

Leave a Reply

Your email address will not be published.

Social profiles