കുരങ്ങ് വസൂരി; ഭീതിയൊഴിഞ്ഞ് വയനാട്

മാനന്തവാടി: കുരങ്ങ് വസൂരി (മങ്കി പോക്‌സ്) രോഗലക്ഷണങ്ങളുമായി വയനാട് മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ കഴിയുന്ന യുവതിയുടെ രക്തപരിശോധന ഫലം നെഗറ്റീവ്. ഇതോടെ വയനാട് ജില്ലയില്‍ ആര്‍ക്കും രോഗമില്ലെന്ന് തെളിഞ്ഞു. പരിശോധനക്കായി രക്തം ഇന്നലെ ആലപ്പുഴയിലെ വൈറോളജി ലാബിലേക്ക് അയച്ചിരുന്നു. ചൊവ്വാഴ്ച്ചയാണ് യു.എ.യില്‍ നിന്നെത്തിയ 38 കാരിയായ യുവതിയെ രോഗലക്ഷണങ്ങളെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് യുവതി ആദ്യം ചികിത്സ തേടിയത്. തുടര്‍ന്ന് കുരങ്ങ് വസൂരി ലക്ഷണങ്ങളെ തുടര്‍ന്ന് ആരോഗ്യ വകുപ്പിനെ വിവരമറിയിക്കുകയും ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം യുവതിയെ വയനാട് മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലാക്കുകയുമായിരുന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles