ബേസിക് ലൈഫ് സപ്പോര്‍ട്ട് പരിശീലനം

വൈത്തിരി: തരിയോട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ബേസിക് ലൈഫ് സപ്പോര്‍ട്ട് പരിശീലനം നല്‍കി. വാഹനാപകടങ്ങള്‍, ഹൃദയാഘാതം, ഉയരങ്ങളില്‍നിന്നുള്ള വീഴ്ച, പ്രകൃതിദുരന്തം എന്നിവ ഉണ്ടാകുമ്പോള്‍
ജീവന്‍ രക്ഷിക്കാന്‍ ആവശ്യമായ പ്രാഥമിക പ്രവര്‍ത്തനങ്ങളാണ് പരിശീലിപ്പിച്ചത്. ആര്‍ആര്‍ടി അംഗങ്ങള്‍, കുടുംബശ്രീ-ആശ പ്രവര്‍ത്തകര്‍, വ്യാപാരികള്‍, ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആരോഗ്യവകുപ്പിന്റെയും ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച പരിശീലനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂന നവീന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ വിജയന്‍ തോട്ടുങ്ങല്‍, പുഷ്പ മനോജ്, സിബിള്‍ എഡ്വേര്‍ഡ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രാധ മണിയന്‍, കെ. ആഷ്‌ന, എന്‍. ഫായിസ് എന്നിവര്‍ പ്രസംഗിച്ചു. എം. നിത്യാനന്ദ് നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles