ശ്രീകൃഷ്ണജയന്തി: മത്സരങ്ങള്‍ നടത്തും

മാനന്തവാടി: ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ 18നു മാനന്തവാടിയില്‍ നടത്തുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിനു മുന്നോടിയായി വിവിധ മത്സരങ്ങള്‍ നടത്തുമെന്നു സംഘാടക സമിതി ഭാരവാഹികളായ പ്രവീണ്‍ ടി. രാജന്‍, പ്രദീപ്കുമാര്‍ പാലക്കല്‍, ശ്രീലത ബാബു, സന്തോഷ് ജി. നായര്‍, മനോജ് പിലാക്കാവ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കവിതാരചന(ഓണ്‍ലൈന്‍), നാരായണീയ പാരായണം, ചിത്രരചന, പുരാണ പ്രശ്‌നോത്തരി എന്നീ ഇനങ്ങളിലാണ് മത്സരം. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 9947023042 എന്ന നമ്പറില്‍ ബന്ധപ്പെടണം. 18നു ഉച്ചകഴിഞ്ഞു മൂന്നിനാണ് ശോഭായാത്ര. ചെറുശോഭായാത്രകള്‍ താഴയങ്ങാടി മാരിയമ്മന്‍ ക്ഷേത്ര പരിസരത്ത് സംഗമിച്ച് മഹാശോഭായാത്രയായി എരുമത്തെരുവ് കാഞ്ചി കാമാക്ഷിയമ്മന്‍ ക്ഷേത്രവളപ്പില്‍ സമാപിക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles