കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍: കേരള കോണ്‍ഗ്രസ്-എം ധര്‍ണ നടത്തും

കല്‍പറ്റ-കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടികളില്‍ പ്രതിഷേധിച്ചു അഞ്ചിനു മാനന്തവാടിയിലും ഏഴിനു കല്‍പറ്റയിലും 12നു ബത്തേരിയിലും പോസ്റ്റ് ഓഫീസുകള്‍ക്കു മുന്നില്‍ ധര്‍ണ നടത്താന്‍ കേരള കോണ്‍ഗ്രസ്-എം വയനാട് ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
പെട്രോളിയം ഉല്‍പന്നങ്ങളുടെ വില അടിക്കടി വര്‍ധിപ്പിക്കുന്നതു രാജ്യത്ത് നിത്യോപയോഗസാധനങ്ങളുടെയടക്കം വിലക്കയറ്റത്തിനു കാരണമായി. രാസവളത്തിനു ക്ഷാമം നേരിടുകയാണ്. ലഭ്യമായ രാസവളങ്ങളുടെ വില വലിയ തോതില്‍ വര്‍ധിപ്പിച്ചു. അലോപ്പതി മരുന്നുകളുടെ വില 10 ശതമാനം കൂട്ടിയും ജനങ്ങളെ സര്‍ക്കാര്‍ പിഴിയുകയാണെന്നു യോഗം കുറ്റപ്പെടുത്തി. പ്രസിഡന്റ് കെ.ജെ.ദേവസ്യ അധ്യക്ഷത വഹിച്ചു. കെ.പി.ജോസഫ്, ടി.എസ്. ജോര്‍ജ്, എബി പൂക്കൊമ്പേല്‍, സെബാസ്റ്റ്യന്‍ ചാമക്കാല, റെജി ഓലിക്കരോട്ട്, പി.കെ. കേശവന്‍ നായര്‍, മാണി പനന്തോട്ടം, ടി.എം.ജോസഫ്, ടോം ജോസ്, ജോര്‍ജ് ഊരാശേരില്‍, ജോസ് വട്ടോലി, കുര്യന്‍ ജോസഫ്, ടി.ഡി. മാത്യു, ജോസ് തോമസ്, ടി.കെ.അന്നമ്മ, പി.എം.ജയശ്രീ, ബില്ലി ഗ്രഹാം, സണ്ണി കുടുക്കപ്പാറ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Social profiles