ഡീസലില്ലാതെ കെ.എസ്.ആര്‍.ടി.സി:
ജില്ലയില്‍ ഇന്ന് മുടങ്ങിയത് 28 സര്‍വ്വീസുകള്‍

കല്‍പറ്റ: ഡിസല്‍ ക്ഷാമത്തെതുടര്‍ന്ന് ജില്ലയില്‍ ഇന്ന് മുടങ്ങിയത് 28 സര്‍വ്വീസുകള്‍ കല്‍പറ്റയിലെ 15 ഉം, മാനന്തവാടിയിലെ 11 ഉം സുല്‍ത്താന്‍ ബത്തേരിയിലെ രണ്ട് സര്‍വ്വീസുകളുമാണ് മുടങ്ങിയത്. ഡീസല്‍ എത്തിയില്ലെങ്കില്‍ നാളെ സര്‍വ്വീസ് പൂര്‍ണ്ണമായും നിലക്കാനാണ് സാദ്ധ്യത. ശനിയാഴ്ചയാണ് ജില്ലയില്‍ അവസാനമായി ഡീസലെത്തിയത്. കോഴിക്കോട് ഡിപ്പോയില്‍ നിന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഭൂരിഭാഗം ദീര്‍ഘദൂര ബസ്സുകളും ഇന്ധനം നിറച്ചത്.
ജില്ലയിലെ കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലെ ഡീസല്‍ ക്ഷാമം അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ ഗതാഗതവകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി. വയനാട് പോലുള്ള ഒരു പിന്നോക്ക ജില്ലയില്‍ സാധാരണ ജനങ്ങള്‍ ആശ്രയിക്കുന്നത് കെ.എസ്.ആര്‍.ടി.സി ബസുകളെ മാത്രമാണ്. ഗോത്രവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരും, സാധാരണ ജനങ്ങളും താമസിക്കുന്ന ഉള്‍പ്രദേശങ്ങളില്‍ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് മാത്രമാണ് ഉള്ളത്. റെയില്‍വെ ഇല്ലാത്തതിനാല്‍ ദീര്‍ഘദൂര യാത്രകള്‍ക്ക് ഏക ആശ്രയം കെ.എസ്.ആര്‍.ടി.സി ബസുകള്‍ മാത്രമാണ്. നിലവില്‍ ജില്ലയിലെ സര്‍വ്വീസുകള്‍ ഒരു ദിവസം മുടങ്ങാതെ മുന്നോട്ട് പോകണമെങ്കില്‍ 15,000 ലിറ്ററോളം ഡീസല്‍ വേണമെന്നിരിക്കെ രണ്ട് ദിവസത്തിലധികമായി ജില്ലയിലെ കെ.എസ്.ആര്‍.ടി.സിയുടെ പല സര്‍വ്വീസുകളും നിലച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

0Shares

Leave a Reply

Your email address will not be published.

Social profiles