പേര്യ ചുരത്തില്‍ ഗതാഗതം വിലക്കി

കല്‍പറ്റ: പേര്യ ചുരം വഴിയുള്ള ഗതാഗതം കണ്ണൂര്‍ ജില്ലാ ഭരണകൂടം താത്കാലികമായി നിരോധിച്ചതായി വയനാട് ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് അറിയിച്ചു. ശക്തമായ മഴയില്‍ ഉരുള്‍പൊട്ടി റോഡ് തകര്‍ന്നു പേര്യ ചുരത്തില്‍ തടസപ്പെട്ട ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചിരുന്നു. വീണ്ടും മഴ ശക്തി പ്രാപിച്ചതോടെ റോഡ് ഇടിയാന്‍ സാധ്യത വര്‍ധിച്ചു. ഇതു കണക്കിലെടുത്താണ് ഗതാഗതം വിലക്കിയത്. അറിയിപ്പ് ഉണ്ടാകുന്നതുവരെ ബസുകളും ചെറുവാഹനങ്ങളും പാല്‍ചുരം വഴിയും ചരക്കുവാഹനങ്ങളും മള്‍ട്ടി ആക്‌സില്‍ വാഹനങ്ങളും കുറ്റിയാടി, താമരശേരി ചുരങ്ങള്‍ വഴിയും പോകണം.

0Shares

Leave a Reply

Your email address will not be published.

Social profiles