ദേശീയ കലാ സംസ്‌കൃതി മത്സരങ്ങള്‍ നടത്തുന്നു

കല്‍പറ്റ: ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാര്‍ഷികത്തോടനുബന്ധിച്ച് ദേശീയ കലാ സംസ്‌കൃതി വയനാട്ടില്‍ സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. 9-12 ക്ലാസുകാര്‍ക്കു പ്രസംഗത്തിലും കോളേജ് വിദ്യാര്‍ഥികള്‍ക്കു ഉപന്യാസ രചനയിലും 5-7 ക്ലാസുകാര്‍ക്കു ദേശീയഗാന ആലാപനത്തിലും 1-4 ക്ലാസുകാര്‍ക്കു ചിത്രരചനയിലുമാണ് മത്സരം. ഓരോ മത്സരത്തിലും ഒരു സ്ഥാപനത്തില്‍നിന്ന് രണ്ടു പേര്‍ക്കു പങ്കെടുക്കാം. ദേശീയഗാനാലാപന മത്സരത്തില്‍ പരമാവധി ഏഴു പേര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ പ്രധാനാധ്യാപകന്‍/പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രവുമായി ഓഗസ്റ്റ് 13നു രാവിലെ ഒമ്പതിനു പനമരം പച്ചിലക്കാട് ഡോ.എ.പി.ജെ പബ്ലിക് സ്‌കൂളില്‍ എത്തണം. കൂടുതല്‍ വിവരത്തിനു
9656346376, 8257836526 എന്നീ നമ്പറുകളില്‍ വിളിക്കാം.

0Shares

Leave a Reply

Your email address will not be published.

Social profiles